ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. സന്നിധാനത്ത് യുവതിയെ വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് സുരേന്ദ്രന്ററെ പേരിൽ കേസ് ചുമത്തിയിരുന്നത്. ഇതോടുകൂടി 14 ദിവസത്തേക്കുള്ള റിമാൻഡ് കാലാവധി കഴിയുംമുൻപ് സുരേന്ദ്രൻ പുറത്തിറങ്ങും. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് സുരേന്ദ്രന് ജയിലിൽ നേരിടേണ്ടിവന്നത് എന്നാണ് ബിജെപിയുടെ വെളിപ്പെടുത്തൽ. ടിപി വധക്കേസിലെ പ്രതികൾക്ക് അനാശാസ്യത്തിന് സൗകര്യമൊരുക്കി കൊടുത്ത പോലീസ് ജയിലിൽ സുരേന്ദ്രന് ചായ പോലും കൊടുത്തില്ല എന്നായിരുന്നു ബിജെപി പ്രവർത്തകരുടെ അടക്കമുള്ള ആരോപണം. സുരേന്ദ്രന് ചായ കൊടുത്ത് പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.